മഞ്ചേശ്വരം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവേ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ജ്യേഷ്ഠ സഹോദരനും സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (13) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലിലാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയ ഇര്‍ഫാന്‍ തളര്‍ന്ന് മുങ്ങിത്താഴുകയായിരുന്നു. മറ്റു കുട്ടികളുടെ നിലവിളികേട്ടാണ് പരിസരവാസികള്‍ എത്തിയത്.
രാത്രി 12 വരെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇര്‍ഫാനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം ദാറുല്‍ഹുദാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് ഇബ്രാഹിം മാസങ്ങള്‍ക്ക് മുമ്പാണ് ഹൃദയാഘാതം മൂലം മുംബൈയില്‍ വെച്ച് മരണപ്പെട്ടത്. ഇബ്‌സാര്‍, ഇഷാം, ഇമ്രാന്‍ സഹോദരങ്ങളാണ്.
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവേ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി