കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ 16 കാരൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ 16 കാരൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

ചെറുവത്തൂർ(കാസർകോട്): കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ 16 കാരൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. എം ടി പി മുസ്തഫയുടെ മകന്‍ ടി പി മുഷ്റഫ് (16) ആണ് മരിച്ചത്. മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ കുട്ടി ചെളിയില്‍ താണുപോവുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചന്തേരയില്‍ താമസിക്കുന്ന മുസ്തഫയുടെ കുടുംബം ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആയിറ്റിയിലെ തറവാട് വീട്ടില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് നാട്ടുകാരെയും കുടുംബത്തെയും വേദനിപ്പിച്ച ഈ സംഭവം ഉണ്ടായിരിക്കുന്നത്. പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് മുഷ്റഫ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിൽ പോസ്റ്റ്മാർട്ടം ചെയ്യും.

0Shares