കൂട്ടികൾ വിത്തെറിഞ്ഞുണ്ടാക്കിയ നെൽക്കതിരുകൾ കുട്ടികൾ തന്നെ കൊയ്തു; പാവങ്ങൾക്ക് പുത്തരി സദ്യ

  • Post category:news
  • Reading time:1 min read
You are currently viewing കൂട്ടികൾ വിത്തെറിഞ്ഞുണ്ടാക്കിയ നെൽക്കതിരുകൾ കുട്ടികൾ തന്നെ കൊയ്തു; പാവങ്ങൾക്ക് പുത്തരി സദ്യ

കാസർകോട്: കൂട്ടികൾ വിത്തെറിഞ്ഞുണ്ടാക്കിയ നെൽക്കതിരുകൾ കുട്ടികൾ തന്നെ കൊയ്‌തെടുത്ത് ഉത്സവമാക്കി. ഇരിയണ്ണി ജി.വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടർച്ചയായി ഒമ്പതാം വർഷവും നടന്ന നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എ.പി ഉഷ ഉദ്ഘാടനം ചെയ്തു.

പയർപള്ളം, പയം എന്നിവടങ്ങളിലായി രണ്ട് ഏക്കറോളം സ്ഥലത്ത് ആതിര, ശ്രേയസ്സ്, നവര എന്നീ വിത്തിനങ്ങളാണ് ഇപ്രാവശ്യം കൃഷിയിറക്കിയത്. കൊയ്ത്തിൽ നിന്നും ഒരു കിന്റലോളം നെല്ല് ലഭിച്ചു.

നെല്ല് അരിയാക്കി ബോവിക്കാനം ബഡ്‌സ് സ്കൂളിലും ഹരിത ഗ്രാമത്തിലും സഹവാസ ക്യാമ്പിലും പുത്തരി ഉത്സവം നടത്തും. ഈ മാസം 28ന് സ്കൂളിൽ എത്തുന്ന വിദ്യഭ്യാസ മന്ത്രി പ്രൊ. സി.രവീന്ദ്രനാഥിന് പുത്തരി പായസം നൽകി തുടക്കം കുറിക്കും.

കൊയ്ത്തുത്സവത്തിന്‌ വാർഡ് മെമ്പർ കെ.സുരേന്ദ്രൻ, വാർഡ് അംഗം ശോഭപയോലം, പി.ടി.എ പ്രസിഡന്റ്‌ പി.ചെറിയോൻ, ബി.കെ നാരായണൻ, ശ്രീനിവാസൻ, വി.വാസു, പ്രോഗ്രാം ഓഫീസർ സജീവൻ മടപ്പറമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു.

0Shares