കൂടത്തായി: മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി: മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു

കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും.

2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

0Shares