കൂടത്തായി: ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി: ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൂടത്തായി കൂട്ടക്കൊലപതാക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ യുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്.റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് താമരശ്ശേരി കോടതി നീട്ടിയത്.

ഈ മാസം 16 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാന്‍ പ്രജികുമാറിന് കോടതി അനുമതി നല്‍കി. അതേസമയം റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്‌ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസില്‍ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും.

0Shares