കുമ്പള: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസയുടെ മകന്‍ മെല്‍വിന്‍ ഡിസൂസ (15)യാണ് മരിച്ചത്. ഷേണി ശാരദാംബ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. മറ്റു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഉളുവാര്‍ പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു മെല്‍വിന്‍.
ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. കുമ്പള കടവത്തെ മല്‍സ്യത്തൊഴിലാളികള്‍ളും മല്‍സ്യബന്ധന വലയുമായി പുഴയില്‍ തിരച്ചില്‍ നടത്താനെത്തിയിരുന്നു. പോലീസിന്റെ ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരാണ് രാത്രി 12 മണിയോടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. മാതാവ്: മെറ്റില്‍ദ.
കുളിക്കവേ പുഴയില്‍ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി