കാസര്‍കോട്: കുളം’ ഒരു കുഞ്ഞു സിനിമയാണ്. ചെറുതാണെങ്കിലും അത് പറയുന്ന കാര്യങ്ങള്‍ വളരെ വലുതാണ്. ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് മതവും, ജാതിയും, നിറവും പറഞ്ഞു വരുന്നവരെ തിരിച്ചറിയാതെ പോകുമ്പോള്‍, നാളെ കൊല ചെയ്യുപ്പെടുന്നതില്‍ ഒന്ന് ഞാന്‍ കൂടിയായിരിക്കാം. കുളത്തിന്റെ അണിയറക്കാര്‍ പറയാന്‍ ശ്രമിക്കുന്നത് അതാണ്. ഇന്നത്തെ പേടിപ്പെടുത്തുന്ന സാമൂഹിക അന്തരീക്ഷത്തെ ചെറിയ നേരം കൊണ്ട് തീവ്രമായി വരച്ചിടുകയാണ് ഏറ്റു കുടുക്കയിലെ ചെറുപ്പക്കാരുടെ ഈ ഹ്രസ്വചിത്രം. ബി.ജെ.പിയുടെ ദലിതരെ ഇല്ലാതാക്കുന്ന നടപടിയെയും ഹ്രസ്വചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്. നമ്മുടെ ഇന്നത്തെ ചെറുപ്പക്കാരുടെ സൗഹൃദത്തെ തകര്‍ക്കുകയാണ് കഞ്ചാവ് മദ്യമാഫിയാ സംഘങ്ങള്‍. അതിനെതിനെതിരേയുള്ള ബോധവല്‍ക്കരണം കൂടിയാണ് അഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ടെലിഫിലിം.
ചുരുങ്ങിയ ചെലവില്‍ നിര്‍മിച്ച് യൂട്യൂബിലും ഫേസ്ബുക്കിലും ഇട്ടപ്പോള്‍ ഒരുലക്ഷത്തില്‍ പരം ആളുകളാണ് രണ്ടുദിവസത്തിനകം ചിത്രം കണ്ടത്. അവാര്‍ഡുനേടിയ ദൈവസൂത്രം എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത ഉപേഷ് ചീമേനിയാണ് കുളത്തിന്റെ സംവിധായകന്‍. കണ്ണൂരിലെ തനിനാടന്‍ ഭാഷയിലാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ വി.എസ് എന്ന കഥാകാരന്‍ ഒരുക്കിയത്. ഡി.വൈ.എഫ്.ഐ ഏറ്റുകുടുക്ക യൂനിറ്റാണ് നിര്‍മാണം.

https://www.youtube.com/watch?v=LNGN1xBflZ0