കുറ്റ്യാടിയിലുണ്ടായ ബോംബ് നിര്‍മാണം മുസ്ലിം ലീഗിൻ്റെ അറിവോടെയോ.? സ്‌ഫോടനം നടന്നിട്ടും പോലീസിനെ വിവരമറിയിക്കാന്‍ വൈകിപ്പിച്ചതില്‍ സംശയം

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റ്യാടിയിലുണ്ടായ ബോംബ് നിര്‍മാണം മുസ്ലിം ലീഗിൻ്റെ അറിവോടെയോ.? സ്‌ഫോടനം നടന്നിട്ടും പോലീസിനെ വിവരമറിയിക്കാന്‍ വൈകിപ്പിച്ചതില്‍ സംശയം

കോഴിക്കോട്: കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പറമ്പത്ത് അബ്ദുള്ള മുസ്ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ സലിം എന്നയാളുടെ ഇരുകൈകളും അറ്റുപോയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കൈകള്‍ തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മുറിച്ചുമാറ്റി. സ്‌ഫോടനത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരടക്കം മൂന്നുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ മൂന്നുപേരും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പറയപ്പെടുന്നത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം നടന്നത്. സംഭവം നടന്നയുടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരമറിയിക്കാതെ തെളിവ് നശിപ്പിച്ചതായാണ് വിവരം. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares