കുറ്റിപ്പുറത്തു നിന്ന് 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ആര്‍ക്കുവേണ്ടി പണമെത്തിച്ചു?

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റിപ്പുറത്തു നിന്ന് 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ആര്‍ക്കുവേണ്ടി പണമെത്തിച്ചു?


മലപ്പുറം: മലപ്പുറം വേങ്ങരയിലേക്ക് കൊണ്ടുവന്ന കള്ളപ്പണം കുറ്റിപ്പുറത്തു നിന്ന് പിടികൂടി. 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരെ പിടികൂടി. വാഹനപരിശോധനക്കിടെ കുറ്റിപ്പുറത്ത് വച്ചാണ് ഇവരെ പിടികൂടിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പണം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 79.46 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം 9 ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ പരിശോധനകളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. ആര്‍ക്കുവേണ്ടിയാണ് പണമെത്തിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.

 

0Shares