കുറ്റിക്കോൽ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ് – ബി.ജെ.പി അവിശുദ്ധ ബന്ധം; പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം രണ്ടാംതവണയും പരാജയപ്പെട്ടു

  • Post category:local news
  • Reading time:1 min read
You are currently viewing കുറ്റിക്കോൽ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ് –  ബി.ജെ.പി അവിശുദ്ധ ബന്ധം; പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം രണ്ടാംതവണയും പരാജയപ്പെട്ടു

കാസർകോട്: കുറ്റിക്കോൽ പഞ്ചായത്തിൽ കോൺഗ്രസ് – ബി.ജെ.പി അവിശുദ്ധ ബന്ധം രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കി. പ്രസിഡണ്ട് പി.ജെ ലിസിക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെയാണ് ഇരുകക്ഷികളുടെയും രഹസ്യധാരണ വീണ്ടും പുറത്ത് വന്നത്. ഇത് രണ്ടാംതവണയാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പരാജയപ്പെടുന്നത്.

ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് ഇടതുപക്ഷം കരുതിയിരുന്നത്. ചെവ്വാഴ്ച്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും കോൺഗ്രസ് – ബി.ജെ.പി അംഗങ്ങൾ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്. അതിനിടെ കഴിഞ്ഞദിവസം വൈസ്.പ്രസിഡണ്ട് പി.ഗോപിനാഥനെതിരെ കോൺഗ്രസ് അംഗം ജോസ് പാറത്തട്ടേൽ അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പരസ്‌പരം സഹായിക്കാനാണ് ഇന്നത്തെ അവിശ്വാസ പ്രമേയ യോഗത്തിൽ നിന്നും ഇരുകൂട്ടരും വിട്ടുനിന്നതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.

16 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.എമ്മിന് ഏഴും കോണ്‍ഗ്രസിന് നാലും ആര്‍.എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. നേരത്തെ പ്രസിഡണ്ട്, വൈസ്.പ്രസിഡണ്ട് സ്ഥാനങ്ങൾ കോൺഗ്രസ്, ബി.ജെ.പി പങ്കിട്ടെടുക്കുകയായിരുന്നു. കോൺഗ്രസ് വിമത അംഗങ്ങളുടെ സഹായത്തോടെ വൈസ്. പ്രസിഡന്റ് സ്ഥാനം ലഭിച്ച ബി.ജെ.പി ക്ക് പിന്നീടുണ്ടായ രാഷ്ട്രീയനീക്കങ്ങളിലൂടെ ആ സ്ഥാനം നഷ്ടപ്പെടുകയാണുണ്ടായത്.

വൈസ് പ്രസിഡൻറ് സ്ഥാനം ലഭിച്ചതോടെ പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകസ്ഥാനമാണ് സി. പി. എമ്മിനുള്ളത്. ബി.ജെ.പി യുടെ വൈസ്.പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ കിട്ടിയ അവസരം ബി.ജെ.പി.വിനിയോഗിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

0Shares