കുറ്റവാളികളെ കണ്ടെത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കുറ്റവാളികളെ കണ്ടെത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി

എടനീര്‍: അക്കാദമി ഫോര്‍ ഇന്റര്‍നാഷാണല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് വിഭാഗവും, ക്ലൈമറ്റിക് റിസര്‍ച്ച് വിഭാഗവും, എടനീര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ജീവ ശാസ്ത്ര വിഭാഗവും സംയുക്തമായി കുറ്റവാളികളെ കണ്ടെത്തുന്ന പുതിയ സാങ്കേതികവിദ്യയുടെ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി. അക്കാദമി ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍ ഡോ.ടെറി മക്ലോര്‍(നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു. കൈവിരലടയാളം നോക്കി കുറ്റവാളികളെ കണ്ടെത്തുന്ന ഫിംഗര്‍ പ്രിന്റ് ടെക്‌നോളജിയിലാണ് പരിശീലനം നല്‍കിയത്. എന്‍.എസ്.എസ്-പരിസ്ഥിതി ക്ലബ്ബ് വിദ്യാര്‍ത്ഥികളും കരിയര്‍ ഗൈഡന്‍സ് യൂണിറ്റും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. സ്‌കൂളിലെ 60 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്ലൈമറ്റിക് റിസര്‍ച്ച് വിഭാഗം ആഫീസര്‍ അരൂണ്‍കുമാര്‍ പള്ളത്തടുക്ക, മണികണ്ഠന്‍ ബോവിക്കാനം എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. പ്രിന്‍സിപ്പല്‍ എ എന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഐ കെ വാസുദേവന്‍, കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ എം ഗംഗാധരന്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ എന്‍ ഹരീഷ, കെ സുകുമാരന്‍, മധുസൂദനന്‍, വി വി ശ്യാമള സംസാരിച്ചു. സജി പി മാത്യു സ്വാഗതവും പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

0Shares