
കാസര്‍കോട്: കുറഞ്ഞ വിലയിലും ഗുണമേന്മയിലും വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഇനി കാസര്‍കോട്ടെ ജനങ്ങള്‍ക്കും. വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഇമ്മാനുവല്‍ സില്‍ക്‌സിന്‍റെ കാഞ്ഞാങ്ങാട്ടെ ഷോറൂം ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) ഭദ്രദീപം തെളിയിച്ചു. ആദ്യവില്പന കാഞ്ഞങ്ങാട് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. മാത്യു ആലക്കോട്ട് നിര്‍വഹിച്ചു. ഉദ്ഘാടന ദിനത്തോടനുബന്ധിച്ച് ഭാഗ്യശാലികളെ കണ്ടെത്താനായി നടത്തിയ ലൈവ് നറുക്കെടുപ്പില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. നറുക്കെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വഹിച്ചു.

പുരുഷന്മാര്‍ക്കായി പ്രമുഖ ബ്രാന്‍ഡുകളുടെ ഷര്‍ട്ടിങ്‌സ്, സ്യൂട്ടിങ്‌സ്, പാന്റ്‌സ്, ധോത്തീസ് തുടങ്ങിയവയുടെ കളക്ഷനുകള്‍, വെഡ്ഡിങ് സാരികളുടെ അപൂര്‍വശേഖരങ്ങള്‍, ഡിസൈന്‍ സാരികള്‍, പട്ടുസാരികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇമ്മാനുവല്‍ സില്‍കിസിന്റെ തനത് ഉല്‍പന്നങ്ങളും ചേര്‍ന്ന വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഇമ്മാനുവല്‍ സില്ക്സിന്റെ കാഞ്ഞങ്ങാട് ഷോറൂം ഒരുക്കിയിരിക്കുന്നത്.

കുറഞ്ഞ വിലയിലും ഗുണമേന്മയിലും ആനുകൂല്യങ്ങളോടെയും പുതുപുത്തന്‍ വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ഒരുക്കുന്നത്. വിലക്കുറവും ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇമ്മാനുവല്‍ സില്‍ക്‌സ് മാനേജ്‌മെന്റ് മുന്‍കൂര്‍ വാഗ്ദാനം ചെയ്തിരുന്നു.രാവിലെ നടന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറി.
