കുറഞ്ഞചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing കുറഞ്ഞചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കുറഞ്ഞചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം അവതരിപ്പിച്ചുകഴിഞ്ഞു . ഇനി സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ്‌ ഓഫീസിലേക്ക് വന്നാല്‍ മാത്രം മതി.

പാക്കിംഗ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തപാല്‍ വകുപ്പ് അധികൃതര്‍ തന്നെ ചെയ്‌തുതരും. ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാനും ആളുകളുണ്ട്.

0Shares