കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉല്പപന്നങ്ങള്‍ക്ക് വിട. കുരുത്തോലയില്‍ കൗതുകം വിരിയിച്ച് കുരുത്തോലക്കളരി. നവാഗതരെ വരവേല്‍ക്കാന്‍ മേലാങ്കോട്ട് ഏ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലാണ് തെങ്ങോല കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്ത് കുരുന്നുകളെ ആകര്‍ഷിക്കുന്ന പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും ഉണ്ടാക്കിയത്.
മണ്ണിനെ മലിനമാക്കുന്ന കളിപ്പാട്ടങ്ങള്‍ക്ക് പകരം പ്രകൃതിജന്യമായ കുരുത്തോല കൊണ്ട് കരകൗശല ഉല്പന്നങ്ങളും മത്സ്യങ്ങളും ഞണ്ടകളും തേരും കുതിരയും ഉണ്ടാക്കിയപ്പോള്‍ മുതിര്‍ന്നവര്‍ക്ക് പോലും നവ്യാനുഭവമായി. വെള്ളോറയിലെ തെയ്യം കലാകാരന്‍ രവിപണിക്കരാണ് കുരുത്തോലയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തത്. തെയ്യം കലയായ തെയ്യച്ചമയങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന തിരിയോല കൊണ്ട് സ്വീകരണമുറിയെ അലങ്കരിക്കാന്‍ കൃത്രിമകളിക്കോപ്പുകളെ വെല്ലുന്ന കൗതുകവസ്തുക്കള്‍ നിമിഷ നേരം കൊണ്ട് ചില്ലിക്കാശ് ചെലവില്ലാതെ നിര്‍മിക്കാന്‍ നടത്തിയ പരിശീലനം സത്രീകള്‍ക്കും കുട്ടികള്‍ക്കും മറക്കാനാവാത്ത അനുഭവമായി.
അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ നടന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വി.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പാര്‍ക്കോ പ്രസിഡന്റ് പി.വി.ഷാലു, ഗ്രന്ഥാലയം പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി പി.വി.വിജയന്‍, കുടുംബശ്രീ പ്രസിഡന്റ് പി.ലത, സി.ശശിധരന്‍, അജിത്ത്, മുംതാസ് പ്രസംഗിച്ചു.
കുരുത്തോലയില്‍ കൗതുകം തീര്‍ത്ത് മേലാങ്കോട്ട് കുരുത്തോലക്കളരി