കുമ്പള ബദര്‍ ജുമാ മസ്ജിദിലെ ഭണ്ഡാരപ്പെട്ടികളിലെ പണം കവര്‍ന്നു; പള്ളിയില്‍ മോഷണം നടക്കുന്നത് അഞ്ചാംതവണ

  • Post category:news
  • Reading time:2 mins read
You are currently viewing കുമ്പള ബദര്‍ ജുമാ മസ്ജിദിലെ ഭണ്ഡാരപ്പെട്ടികളിലെ പണം കവര്‍ന്നു; പള്ളിയില്‍ മോഷണം നടക്കുന്നത് അഞ്ചാംതവണ

കുമ്പള(കാസര്‍കോട്): കുമ്പള ബദര്‍ ജുമാമസ്ജിദില്‍ വീണ്ടും മോഷണം. പള്ളിയിലെ രണ്ടുഭണ്ഡാരപ്പെട്ടിയിലെ പണം കവര്‍ന്നു. ശനിയഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെയാണ് കവര്‍ച്ച നടന്നതെന്നു കരുതുന്നു. പുലര്‍ച്ചേ മൂന്നരയോടെ മുക്രി കുഞ്ഞിപ്പ ഉണര്‍ന്ന് നോക്കിയപ്പോഴാണ് ഭണ്ഡാരപ്പെട്ടികള്‍ കാണാതായത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഖത്തീബിനെ വിവരമറിയിച്ച് പോലിസിനെ വിളിച്ചു. പോലിസെത്തി അന്വേഷണം നടത്തിയപ്പോള്‍ പള്ളിയുടെ സമീപത്തുനിന്നും നൂറുമീറ്റര്‍ അകലെ ഭണ്ഡാരപ്പെട്ടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭണ്ഡാരപ്പെട്ടിയുടെ ചില്ല് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. പതിനായിരത്തിലധികം രൂപ ഭണ്ഡാരങ്ങളിലുണ്ടായിരുന്നുവെന്ന് ഖത്തീബ് ഉമര്‍ ഹുദവി ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. നിര്‍ധനരായ സ്ത്രീകളുടെ കല്യാണ ആവശ്യത്തിനായി സ്ഥാപിച്ച മംഗല്യനിധി, പള്ളിപരിപാലനത്തിനായ് സ്ഥാപിച്ച പരിപാലന ഫണ്ട് എന്നീ ഭണ്ഡാരപ്പെട്ടികള്‍ പള്ളിക്കകത്താണ് വച്ചിരുന്നത്. ഒരുമീറ്റര്‍ ഉയരവും ഒരടി വീതിയില്‍ തടിയില്‍ തീര്‍ത്തതാണ് ഭണ്ഡാരങ്ങള്‍. നേരത്തെ നാലുതവണ പള്ളിയില്‍ മോഷണം നടന്നിരുന്നു. നാലുവര്‍ഷം മുമ്പ് പള്ളിയില്‍ ഖത്തീബായിരുന്ന സലാം ഫൈസിയുടെ 7,500 രൂപ മോഷണം പോയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇപ്പോഴത്തെ ഖത്തീബായിരുന്ന ഉമര്‍ ഹുദവിയുടെ മുറിയില്‍നിന്ന് 11,500 രൂപയും അമ്പതിനായിരം വിലവരുന്ന റാഡോ വാച്ചും മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. റംസാന്‍ വ്രതകാലത്ത് നിസ്‌കാര സമയത്താണ് അന്ന് കവര്‍ച്ച നടന്നത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ നിന്ന് പ്രതിയെ പിടികൂടിയിരുന്നു.

വായനക്കാര്‍ക്കുള്ളസമ്മാന പദ്ധതി

ഈ ആഴ്ചയിലെ ചോദ്യം

2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?

1) പോള്‍ പോഗ്ബ
2) ലുക്ക മോഡ്രിച്ച്
3) കൈല്യന്‍ എംമ്പാപ്പെ
4) അന്റോണിയോ ഗ്രീസ്മാന്‍
5) ഇവയിലാരുമല്ല

ഉത്തരമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com പേജ് ലൈക്ക് ചെയ്ത് ചോദ്യമടങ്ങുന്ന ഈ പോസ്റ്റ് നിങ്ങളുടെ ടൈംലൈനിലേക്ക് ഷേയര്‍ ചെയ്യണം. അതിനു താഴെ കമന്റായോ, 7025274015 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സാപ് മെസേജായോ ഉത്തരം അയക്കാം. വാട്ട്സാപ് നമ്പര്‍, ഫേസ്ബുക്കിലെ പേര്, എന്നിവ സഹിതം വ്യക്തമായ വിലാസമുള്ളവരേ മാത്രമേ മല്‍സരത്തില്‍ പരിഗണിക്കൂ. ഉത്തരം അയക്കാനുള്ള അവസാന തിയതി ജുലൈ 22 നു ഞായറാഴ്ച രാത്രി 12 മണി. 23 നു രാവിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.

0Shares