കുപ്രസിദ്ധ ഗുണ്ടാ തലവന്‍ നപ്പട്ടെ റഫീഖ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കുപ്രസിദ്ധ ഗുണ്ടാ തലവന്‍ നപ്പട്ടെ റഫീഖ് അറസ്റ്റില്‍

മഞ്ചേശ്വരം: മൂന്ന് കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അറസ്റ്റില്‍. ഉപ്പളയിലെ നപ്പട്ടെ റഫീഖിനെ(29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകീട്ട് ബായാറില്‍ വെച്ചാണ് റഫീഖ് പിടിയിലായത്. വാറണ്ട് കേസിലാണ് പോലിസ് ഇപ്പോള്‍ മഞ്ചേശ്വരം എസ്.ഐ. ഷാജിയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. സംസ്ഥാനത്തും കര്‍ണാടകയിലുമായി മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13 ഓളം കേസുകളില്‍ പ്രതിയാണ് റഫീഖ്. കര്‍ണാടക പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനുകളിലും മറ്റും ഇയാള്‍ക്കെതിരെ കവര്‍ച്ചാ കേസ് നിലവിലുണ്ട്. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഫ്‌ളാറ്റില്‍ കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിനും റഫീഖിനെ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

0Shares