തൃശൂര്‍: പ്രളയ ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമായി കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ ഭാഗികമായി തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുക.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.
കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ ഭാഗികമായി തുറക്കും; പ്രവേശനം ദുരിതാശ്വാസ വാഹനങ്ങള്‍ക്ക് മാത്രം