കുട്ടികൾ പഠിക്കട്ടെ കുട്ടികൾ വളരട്ടെ; അഡൂർ എച്ച്.എസ്.എസ് സ്കൂളിലേക്ക് വർഷത്തേക്കുള്ള മലയാളം, കന്നട പത്രങ്ങള്‍ ‘വോയ്‌സ് ഓഫ്‌ അഡൂർ’ ക്ലബ് സ്പോണ്‍സർ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികൾ പഠിക്കട്ടെ കുട്ടികൾ വളരട്ടെ; അഡൂർ എച്ച്.എസ്.എസ് സ്കൂളിലേക്ക് വർഷത്തേക്കുള്ള മലയാളം, കന്നട  പത്രങ്ങള്‍ ‘വോയ്‌സ് ഓഫ്‌ അഡൂർ’ ക്ലബ് സ്പോണ്‍സർ ചെയ്തു

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ക്ക് ഉപരിയായി വായന വളര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്‌. ഈ ലക്ഷ്യത്തിലേക്കായി അഡൂർ എച്ച്.എസ്.എസ് സ്കൂളിലേക്ക് ആവശ്യമായ ഒരു വർഷത്തേക്കുള്ള മലയാളം, കന്നട പത്രം വോയ്‌സ് ഓഫ്‌ അഡൂർ ക്ലബ് ഹെഡ്മാസ്റ്റർ അനീസ് ബി. മുസായുടെ സാനിധ്യത്തിൽ സ്പോണ്‍സർ ചെയ്തു.

പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അറിവിനൊപ്പം നമുക്കുചുറ്റും എന്ത് നടക്കുന്നുവെന്നറിയാന്‍ ദൈനംദിന പത്രവായന പ്രയോജനപ്പെടുമെന്ന വീക്ഷണമാണ് ഈ ശ്രമത്തിലേക്ക് ക്ലബിനെ എത്തിച്ചത്. മലയാള പത്രം ക്ലബ് പ്രസിഡണ്ട് നസീർ സ്കൂൾ പി. ടി. എ പ്രസിഡന്റ് ഹരീഷ് മാസ്റ്ററും കന്നട പത്രം ക്ലബ് സെക്രട്ടറി കിഷൻ ടിന്റുവും സ്കൂൾ ലീഡർക്ക് നൽകി പ്രകാശനം ചെയ്തു.

സീനിയർ അധ്യാപിക ശാരദ, വോയ്‌സ് ഓഫ്‌ അഡൂർ ക്ലബ് ട്രഷർ സത്യൻ, ശരീഫ് എം .പി, സിറാജ്, അമാനുള്ള, സലാം,സുജിത്, സലിം എന്നീ ക്ലബ് പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു.

0Shares