കുട്ടികൾക്ക് പ്രചോദനം നൽകാൻ അത്ലറ്റിക് മീറ്റിൽ മാറ്റുരച്ചത് രക്ഷിതാക്കൾ; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ നടന്ന ഈ വർഷത്തെ കായിക വിശേഷം..

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികൾക്ക് പ്രചോദനം നൽകാൻ അത്ലറ്റിക് മീറ്റിൽ മാറ്റുരച്ചത് രക്ഷിതാക്കൾ; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ നടന്ന ഈ വർഷത്തെ കായിക വിശേഷം..

മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) 2019- 20 വർഷത്തെ ഇന്റർ ഹൗസ് സ്കൂൾ അത്ലറ്റിക് മീറ്റ് നടന്നു. 13- ആമത് ഇന്റർ ഹൗസ് സ്കൂൾ അത്ലറ്റിക് മീറ്റിനാണ് സ്കൂൾ സാക്ഷ്യംവഹിച്ചത്. ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ് വിശിഷ്ട്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ, സ്കൂൾ പ്രൻസിപ്പൽ സ്മിത ഇ, പി.ടി.എ പ്രസിഡണ്ട് ഷാഫി റിലയൻസ് പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് നിയന്ത്രച്ച ഈ വർഷത്തെ അത്ലറ്റിക് മീറ്റിൽ രക്ഷിതാക്കളും പങ്കാളികളായി.

കുട്ടികൾക്ക് പ്രചോദനം നൽകുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും അധ്യാപകരുടെയും നൂർ മീറ്റർ ഓട്ടം, കസേരകളിയും കുട്ടികളിൽ കൗതുകമുണർത്തി.

0Shares