കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച്.എസ്.എസ് എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഇനി മൂക്കു പൊത്തി ശുചിമുറിയില്‍ പോകേണ്ട കാര്യമില്ല. പൂര്‍വ വിദ്യാര്‍ഥികളും പ്രവാസികളും ഉള്‍പ്പെട്ട ആല്‍ത്തറക്കൂട്ടം എന്ന കൂട്ടായമ അഞ്ചു ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ സ്മാര്‍ട് ടോയ്ലറ്റ് ഒരുക്കി. ആല്‍ത്തറക്കൂട്ടത്തിന്റെ സ്വാതന്ത്ര്യദിന സമ്മാനമായി ഇത് സ്‌കൂളിനു കൈമാറി. ശുചിമുറിയും കൈ കഴുകുന്നതിനുള്ള ടാപ്പുകളും അടങ്ങിയതാണ് ഇത്. മഹാകവി പിയുടെ മകളും സ്‌കൂളിലെ പൂര്‍വാധ്യാപികയുമായ വി. ലീല ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനാധ്യാപകനു താക്കോല്‍ കൈമാറി.
ആല്‍ത്തറക്കൂട്ടം പ്രസിഡന്റ് മങ്കത്തില്‍ ഗണേഷ്, ജനറല്‍ സെക്രട്ടറി സുരേഷ് പുറവങ്കര, ട്രഷറര്‍ ടി.രഘു, അംഗം പി.ധനഞ്ജയന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.വി. ജയന്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ സംബന്ധിച്ചു.
