കുട്ടികള്‍ക്കുനേരെയുള്ള പീഡനത്തിനെതിരെ ഗാനം; ബാനറുകള്‍ ഉയര്‍ത്തി മഞ്ജുവാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികള്‍ക്കുനേരെയുള്ള പീഡനത്തിനെതിരെ ഗാനം; ബാനറുകള്‍ ഉയര്‍ത്തി മഞ്ജുവാര്യര്‍

കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഗാനമെത്തി. ‘അമ്മക്കിളിയുടെ’ എന്നു തുടങ്ങുന്ന പ്രെമോ ഗാനമാണ് എത്തിയത്. ഗായിക സിത്താര കൃഷ്ണകുമാറാണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.

അമ്മത്തൊട്ടിലും അമ്മ കുഞ്ഞിനെ ഉറക്കുന്നതും സംരക്ഷിക്കുന്നതും സ്‌നേഹിക്കുന്നതുമാണ് ഗാനത്തിന്‍റെ പശ്ചാത്തലം. ദിനേശ് നീലകണ്ഠന്‍ എഴുതിയ വരികള്‍ സംവിധാനം ചെയ്തിരിക്കുന്നത് ജയ് ജിതിന്‍ പ്രകാശാണ്. ശബരി വിശ്വമാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പാട്ടിന്‍റെ അവസാനം സ്റ്റോപ് ചൈല്‍ഡ് അബ്യൂസ് എന്ന ബാനര്‍ പിടിച്ചിരിക്കുന്ന പ്രമുഖരെയും മറ്റുമാണ് കാണിക്കുന്നത്. ഹാഷ് ടാഗോടുകൂടിയാണ് ബാനറുകള്‍. കൂട്ടത്തില്‍ നടി മഞ്ജുവാര്യരുമുണ്ട്.

0Shares