കോഴിക്കോട്: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്നും അവര്‍ക്ക് നന്നാകാന്‍ അവസരം കൊടുക്കണമെന്നും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീന്‍. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ തന്റെ മൂന്നാമത്തെ ആത്മകഥയായ ‘സ്പ്ലിറ്റ് എ ലൈഫിന്റെ’ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബാലപീഡനം അടക്കം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷയല്ല മറിച്ച് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്കെതിരായ പീഡനത്തിന് വധശിക്ഷ കൊണ്ട് അറുതി വരുത്താന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്.
പീഡനവീരന്മാരെ സൃഷ്ടിക്കുന്ന് സമൂഹമാണ്. മാലോകരുടെയെല്ലാം മതം മാനവികതയാവണം. ബലാത്സംഗം ഒരു ലൈംഗീകമായ പ്രവൃത്തിയല്ലെന്നും വിഷലിപിതമായ ആണത്തത്തിന്റെ പ്രതിഫലനമാണെന്നും തസ്ലീമ കോഴിക്കോട് പറഞ്ഞു. ഹൈലൈറ്റ് മാളില്‍ ഡി.സി ബുക്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ ടി.പി. രാജീവനില്‍നിന്ന് എ.കെ. അബ്ദുല്‍ ഹക്കീം പുസ്തകം ഏറ്റവാങ്ങി.
കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റരുത്; പീഡനത്തിനെതിരായുള്ള ആയുധമല്ല വധശിക്ഷ; കുറ്റക്കാര്‍ക്ക് നന്നാകുവാനുള്ള അവസരം നല്‍കണമെന്ന് തസ്ലീമ നസ്‌റിന്‍