കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലിഗ്രാം ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന ഹര്‍ജിയുമായി കോഴിക്കോട് സ്വദേശി

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലിഗ്രാം ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന ഹര്‍ജിയുമായി  കോഴിക്കോട് സ്വദേശി

ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ നിരോധിക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു. 2013 ല്‍ റഷ്യയില്‍ ലോഞ്ച് ചെയ്ത മെസ്സേജിങ് ആപ്പായ ടെലിഗ്രാമില്‍ സന്ദേശം അയക്കുന്ന വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും.

തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലഗ്രാമിനെ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യാഴാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്.

0Shares