പട്ന (ബിഹാര്‍): കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവം അറിഞ്ഞ ഗ്രാമവാസികള്‍ ഭര്‍ത്താവിനെ തല്ലിക്കൊന്നു. റോത്താസ് ജില്ലയിലെ വിശ്രാപൂര് ഗ്രാമത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഭാര്യ ദുര്‍ഗാവതി ദേവി (40), ഗോപാല്‍ നത്ത് (48), എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനിടെ കയ്യില്‍കിട്ടിയ ഇരുമ്പ് ദണ്ഡുകൊണ്ട് ഭാര്യയുടെ തലയില്‍ അടിക്കുകയായിരുന്നു
ചോരവാര്‍ന്നൊലിക്കുന്ന ദുര്‍ഗാവതിയെ അടുത്തുള്ള ആശുപത്രിയില്‍ ഗ്രാമീണര്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കലിപൂണ്ട നാട്ടുകാര്‍ സംഘടിച്ചെത്തി വീട്ടിലുണ്ടായിരുന്ന ഗോപാലിനെ തല്ലിക്കൊല്ലുകയായിരുന്നു. ഗ്രാമത്തില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്. ദമ്പദികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതിന്റെ കാരണം വ്യക്തമല്ലെ. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
