കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; എല്ലാ ദമ്പതിമാർക്കും അബുദാബി പോലീസിൻ്റെ മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; എല്ലാ ദമ്പതിമാർക്കും അബുദാബി പോലീസിൻ്റെ മുന്നറിയിപ്പ്

അബുദാബി: കുടുംബ കലഹത്തിനിടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ അബുദാബി പോലീസ് തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറി. കൂടാതെ ഇത്തരം സംഭവങ്ങൾ രാജ്യത്ത് തുടരാതിരിക്കാൻ എല്ലാ ദമ്പതിമാരും പരസ്പ്പരം ക്ഷമ കാണിക്കണമെന്ന് മുന്നറിയിപ്പും അബുദാബി പോലീസ് നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ പോലീസ് നൽകിയിട്ടുള്ളത്.

സ്വദേശിയരും വിദേശീയരും കുടുംബമായി താമസിക്കുമ്പോൾ പരസ്പരം ക്ഷമിക്കാൻ പഠിക്കണം. അതിലപ്പുറവും കുടുംബ പ്രശ്നം തുടരുകയാണെങ്കിൽ അത് പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളും കൗണ്‍സിലിങ് സെന്ററുകളും രാജ്യത്തുണ്ടെന്നും പോലീസ് നൽകിയ നിർദേശത്തിൽ പറയുന്നു. ഈ സ്വാകര്യങ്ങൾ ആവശ്യക്കാർ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

0Shares