വാഷിങ്ടണ്‍: കുടിയേറ്റ വിലക്ക് തടഞ്ഞ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിന് പകരം പഴുതടച്ച നിയമം കൊണ്ടുവരാന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് കൊണ്ടുവന്ന നടപടി കോടതി റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പിന്‍വലിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് ട്രംപ് ശ്രമിക്കുന്നത്. കുടിയേറ്റ വിലക്ക് താത്കാലികമായി തടഞ്ഞ ജഡ്ജിമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ നിയമം കൊണ്ടുവരികയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
