തിരുവനന്തപുരം: എന്തിനും ഏതിനും കുപ്പിപൊട്ടിക്കാതെ ഒരു ആഘോഷം മലയാളികള്‍ക്കില്ല. ഓണവും വിഷുവും ക്രിസ്മസുമെല്ലാം കുടിച്ച് ആഘോഷിക്കുന്നവരാണ് മലയാളികള്‍. ഓരോ വര്‍ഷത്തേയും ആഘോഷനാളുകളില്‍ മദ്യത്തിന്റെ ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലുമായിരിക്കും. എന്നാല്‍ ഇത്തവണത്തെ മലയാളികളുടെ ഓണം പ്രളയദുരന്തത്തില്‍ മുങ്ങിപ്പോയി. ആഘോഷം മാത്രമല്ല മദ്യ വില്‍പ്പനയ്ക്കും പ്രളയം തിരിച്ചടിയായി. ഈ വര്‍ഷം 17 കോടി രൂപയുടെ കുറവാണ് മദ്യവില്‍പ്പനയിലുണ്ടായത്. ഓണത്തിനു പത്ത് ദിവസം 516 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്. കഴിഞ്ഞ തവണ 533 കോടിയുടെ മദ്യമാണ് കുടിച്ചിരുന്നു.
നിരവധി ബിവ്റേജ് ഔട്ട്ലെറ്റുകള്‍ വെള്ളത്തിലായതും ലക്ഷക്കണക്കിന് പേര്‍ ദുരിതബാധിതരായതുമാണ് മദ്യവില്‍പ്പനയില്‍ സാരമായ കുറവുണ്ടാകാന്‍ കാരണമായത്. തിരുവോണത്തിന് ഡ്രൈ ഡേ പ്രഖ്യാച്ചിരുന്നതും പ്രളയം ബാധിച്ചതും മദ്യ വരുമാനം ഇടിയാന്‍ കാരണമായി. അതേസമയം ബാറുകളില്‍ വില്‍പന പൊടിപൊടിച്ചു. ഉത്രാടത്തില്‍ 88 കോടിയുടേയും അവിട്ടം ദിനത്തില്‍ 59 കോടി രൂപയുടേയും മദ്യമാണ് വിറ്റുപോയത്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. 1.22 കോടി. അടഞ്ഞു കിടക്കുന്ന 60 ഔട്ട്ലെറ്റുകളില്‍ 15 എണ്ണം ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
കുടിയന്മാര്‍ കുടി കുറച്ചു; ഇക്കുറി ഓണത്തിന് സര്‍ക്കാരിന് നഷ്ടമായത് 17 കോടിയുടെ മദ്യം