സിറിയ: പിഞ്ചുകുട്ടികളെ ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന വീഡിയോകള്‍ പുറത്ത് വിട്ട് അനുദിനം ലോകത്തെ ഞെട്ടിക്കുകയാണ് ഐ.എസ് ഭീകരര്‍. ആറുവയസ്സുകാരനെ സഹായിയാക്കി ഇരട്ടത്തലവെട്ടല്‍ നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പുറത്ത് വിട്ടാണ് ഇത്തവണ ഐ.എസ് ഭീകരര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. കറുത്ത തലപ്പാവും പട്ടാള യൂണിഫോമും ധരിച്ച ഒരു കുട്ടിയുടെ കൈയ്യില്‍ നിന്നും ആയുധം വാങ്ങി രണ്ടുപേരുടെ തലയറുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇരുകയ്യിലും കത്തി പിടിച്ച് ചെറു പ്രഭാഷണം നടത്തിയ കുട്ടയുടെ കൈയ്യില്‍ നിന്ന് കത്തി വാങ്ങി രണ്ടു ഭീകരര്‍ രണ്ട് യുവാക്കളുടെ തലയറുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ സിറിയയില്‍ ചിത്രീകരിച്ചതാണ് എന്നാണ് കരുതുന്നത്. ഐ.എസിന്റെ ഖാലിദ് ഇബ്ന്‍ എല്‍ വാലിദ് ആര്‍മി നടത്തിയ കൂട്ടകൊലകളാണിത്. ഇതിനു മുമ്പും ഭീകരര്‍ കുട്ടികളെ മുന്‍ നിര്‍ത്തി വധശിക്ഷ നടപ്പിലാക്കിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടികളെ കൊണ്ട് വധ ശിക്ഷ നടപ്പിലാക്കുന്നതും ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകളും നിരവധി വന്നിട്ടുണ്ട്. ഐ.എസ് ക്രൂരതയുടെ പൈശാചിക മുഖങ്ങളാണ് ഈ വീഡിയോകളിലൂടെ ലോകം മനസ്സിലാക്കുന്നത്.
https://www.youtube.com/watch?v=QH8WzHqykew