കുഞ്ഞുങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സണ്‍സണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍; തേങ്ങാ വെന്ത എണ്ണയ്ക്കായി ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കുഞ്ഞുങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സണ്‍സണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍; തേങ്ങാ വെന്ത എണ്ണയ്ക്കായി ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

പയ്യന്നൂര്‍: പ്രമുഖ ഹെര്‍ബല്‍ ഉല്‍പന്ന നിര്‍മാതാക്കളായ പയ്യന്നൂര്‍ സണ്‍സണ്‍ വിണണിയിലിറക്കിയ വെര്‍ജിന്‍ കോക്കനട്ട് ഓയിലിന് വിപണിയില്‍ പ്രിയമേറുന്നു. കുഞ്ഞുങ്ങളുടെ സൗന്ദര്യ വര്‍ധനയക്ക് അനുയോജ്യമായ എണ്ണയാണെന്ന് മിക്ക ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞുങ്ങളുടെ ലോല ചര്‍മ്മാരോഗ്യത്തിനും വളര്‍ച്ചയ്ക്കും രോഗ പ്രതിരോധത്തിനും കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും ഉപകരിക്കുന്ന തേങ്ങാ വെന്തണ്ണ പൗരാണിക ആയുര്‍വേദ സൂതിക ചികില്‍സാ രീതി പ്രകാരം നിര്‍മിച്ചവയാണ്. ഔഷധ ഗുണമുള്ള എണ്ണ ശുദ്ധവും പ്രകൃതി ദത്തവുമായ തേങ്ങാപ്പാലില്‍ നിന്നാണ് തയ്യാറാക്കിയെടുക്കുന്നത്. തേങ്ങാപ്പാല്‍ കുറുകി വരുമ്പോള്‍ മൂന്നുതരം ഔഷധ ഗുണമുള്ള ഇലകള്‍ ചേര്‍ത്ത എണ്ണയക്ക് സുഗന്ധവും ശുദ്ധജലത്തിന്റെ നിറവും ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പൗരാണിക കാലം തൊട്ടേ ഭാരതീയര്‍ ഈ എണ്ണയുടെ ഗുണമറിഞ്ഞ് നവജാത ശിശുക്കള്‍ക്ക് ഉപയോഗിച്ചുവരുന്നുണ്ട്. പ്രസവാനന്തര സ്ത്രീകളുടെ വയറിലെ പാടുകള്‍ കുറക്കുന്നതിനും മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിനും സണ്‍സണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപകരിക്കുന്നതായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.തേനിലെ പ്രകൃതിദത്തമായ ഔഷധ വീരം നൂറുശതമാനം നിലനിര്‍ത്തി ആയുര്‍വേദം അനുശാസിക്കുന്ന പ്രത്യേക രീതിയില്‍ സംസ്‌കരിച്ചെടുക്കുന്ന സണ്‍സണ്‍ തേന്‍ ചോദിച്ചെത്തുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 60 ഓളം സണ്‍സണ്‍ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എല്ലാ ആയുര്‍വേദ മരുന്ന് കടകളിലും ഇപ്പോള്‍ ലഭ്യമാണ്. ഫോണ്‍: 04985 202177(പയ്യന്നൂര്‍).

0Shares