കിണറ്റില്‍ വീണ് മകൻ മരിച്ചു; രക്ഷിക്കാൻ കൂടെ ചാടിയ മാതാവിന് ഗുരുതരം.

  • Post category:news
  • Reading time:1 min read
You are currently viewing കിണറ്റില്‍ വീണ് മകൻ മരിച്ചു; രക്ഷിക്കാൻ കൂടെ ചാടിയ മാതാവിന് ഗുരുതരം.

കാസർകോട് : കാസർകോട് കുമ്പഡാജെയിൽ എട്ടു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. എം.ടി മുഹമ്മദിന്റെ മകന്‍ മിന്‍ഹാജ് (8) ആണ് മരിച്ചത്. മകനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയ മാതാവ് അസ്മ (26) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മാതാവിനൊപ്പം വീട്ടുപറമ്പിൽ തോട്ടം നനക്കുന്നതിനിടെ മിന്‍ഹാജ് സമീപത്തെ കിണറിൽ വീണത്.

മകൻ കിണറിൽ വീഴുന്നത് കണ്ട അസ്മ കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത് അപ്പോഴേക്കും മിന്‍ഹാജ് മരിച്ചിരുന്നു.

0Shares