കിഡ്‌നി നീക്കം ചെയ്യാതെ കിഡ്‌നി ട്യൂമര്‍ എടുത്തുമാറ്റി; റോബോട്ടിക് സര്‍ജറിയില്‍ നിര്‍ധനര്‍ക്ക് താങ്ങാവുകയാണ് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍

  • Post category:news
  • Reading time:1 min read
You are currently viewing കിഡ്‌നി നീക്കം ചെയ്യാതെ കിഡ്‌നി ട്യൂമര്‍ എടുത്തുമാറ്റി; റോബോട്ടിക് സര്‍ജറിയില്‍ നിര്‍ധനര്‍ക്ക് താങ്ങാവുകയാണ് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍

കാസര്‍കോട്: റോബോട്ടിക് സര്‍ജറി രംഗത്ത് നിര്‍ധന രോഗികള്‍ക്ക് താങ്ങാവുകയാണ് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍. ലോക നിലവാരത്തിലുള്ള റോബോട്ടിക് സര്‍ജറിയാണ് യേനപ്പോയയില്‍ തയ്യാറാക്കിയിരിക്കുന്നത്. യൂറോളജി, ഗൈനക്കോളജി, വയറുകളിലെ കാന്‍സറുകള്‍ തുടങ്ങിയരോഗങ്ങള്‍ക്ക് ശസ്ത്രക്രിയ ഗുണപ്രദമാകുമെന്ന് ആശുപത്രി അവകാശപ്പെടുന്നു. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ത്രിമാന രൂപത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി കാണാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. മനുഷ്യന്റെ കൈകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ സൂക്ഷ്മമായും സുരക്ഷിതമായും റോബോട്ടിന്റെ കൈകള്‍ ശസ്ത്രക്രിയയ്ക്കായി പ്രവര്‍ത്തിക്കും. കീറിമുറിച്ചുള്ള സാധാരണ ശസ്ത്രക്രിയാ രീതിയില്‍ നിന്ന് വ്യത്യസ്തമായി വേദന കുറവ്, ബ്ലഡ് ബ്ലീഡിങ് കുറവ്, സുക്ഷിര ശസ്ത്രക്രിയ എന്നിവ ഈ രീതിയുടെ പ്രത്യേകതയാണ്.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 200 ഓളം റോബോര്‍ടിക് ശസ്ത്രിക്രിയ യേനപ്പോയ മെഡിക്കല്‍ കോളജില്‍ നടന്നിട്ടുണ്ട്. അതില്‍ 50 എണ്ണം കിഡ്‌നിക്കു ബാധിച്ച ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടന്നതെന്ന് ഡോ. മുജീബുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറെ സങ്കീര്‍ണമായതും മറ്റു ആശുപത്രികള്‍ കൈയ്യൊഴിഞ്ഞതുമായ ശസ്ത്രക്രിയകള്‍ വരെ യേനപ്പോയ മെഡിക്കല്‍ കോളജില്‍ നടന്നിട്ടുണ്ട്. ആശുപത്രി ചികില്‍സയില്‍ ലഭിക്കുന്ന തുകയില്‍ ഒരുശതമാനം ചാരിറ്റി ഫണ്ടിലേക്കാണ് നീക്കിവക്കുന്നത്. ദക്ഷിണ കാനറ ജില്ലയിലെയും ഉത്തരകേരളത്തിലെയും ആശുപത്രികളില്‍ വച്ച് റോബോര്‍ടിക് സര്‍ജറി സൗകര്യമുള്ള ആശുപത്രിയാണിത്. കാസര്‍കോട് നെല്ലിക്കുന്നിലെ ഒരു മല്‍സ്യത്തൊഴിലാളിയുടെ സങ്കീര്‍ണമായിരുന്ന കിഡ്‌നി ട്യൂമര്‍ കിഡിനി നീക്കം ചെയ്യാതെ ട്യൂമര്‍ മാത്രം നീക്കം ചെയ്തു ശസ്ത്രക്രിയയില്‍ വിജയം നേടിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. സി.ടി സ്‌കാനില്‍ ഒരു കിഡിനിയുടെ പകുതിയോളം ഭാഗം ട്യൂമര്‍ ബാധിച്ചിരുന്നു. മംഗളൂരുവിലെ പല ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കിഡ്‌നി നീക്കം ചെയ്യുകയാണ് ഏകപോംവഴിയെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ യേനപ്പോയയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ വെല്ലുവിളിയോടെ സ്വീകരിച്ച് ശസ്ത്രിയ നടത്തുകയായിരുന്നു. ഡോ. മുജീബുറഹ്മാനോടൊപ്പം ഡോ. അല്‍ത്താഫ് ഖാന്‍, ഡോ.ഷീമാര്‍, നെല്‍വിന്‍ നെല്‍സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

0Shares