
കര്‍ണാടക മുഖ്യമന്ത്രിയായ എച്ച്. ഡി. കുമാരസ്വാമിയുടെ ലളിത ജീവിതം കഴിഞ്ഞ ദിവസത്തെ പത്രങ്ങൾ ആഘോഷിച്ചിരുന്നു. ഒരു മുഖ്യമന്ത്രി പായയിൽ കിടന്നുറങ്ങി സർക്കാർ ബസ്സിൽ യാത്ര ചെയ്തു തുടങ്ങി വമ്പൻ പരസ്യമായിരുന്നു കുമാരസ്വാമിയുടെ ലളിത ജീവിതത്തെക്കുറിച്ച്. ഗ്രാമപ്രദേശങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടറിയുന്ന ഗ്രാമവാസ്തവ്യ പരിപാടിയുടെ ഭാഗമായാണ് കുമാരസ്വാമി കർണാടകയിലെ ചന്ദര്‍കി ഗ്രമത്തിലേയ്ക്ക് യാത്ര തിരിച്ചത്. യാത്ര കർണാടക ട്രാൻസ്‌പോർട് കോർപറേഷന്‍റെ വണ്ടിയിലും. കിടക്ക പോലും വേണ്ടെന്ന് പറഞ്ഞു നിലത്ത് പായയിൽ സർക്കാർ സ്കൂളിൽ ആയിരുന്നു താമസം.

മുഖ്യമന്ത്രിയുടെ കിടപ്പും ചിത്രങ്ങളും എല്ലാ പത്രങ്ങളിലും അച്ചടിച്ച് വന്നു. നമ്മുടെ മുൻ ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തേക്കാൾ വലിയ ആഘോഷമാക്കി മാധ്യമങ്ങൾ. എന്നാൽ ആ യാത്രയുടെ ചിലവ് പക്ഷെ മാധ്യമങ്ങൾ പുറത്ത് വിട്ടില്ല. ഒരു കോടി രൂപയാണ് ആ ഒരു ദിവസത്തെ യാത്രയ്ക്കായി ഖജനാവിൽ നിന്ന് പൊടിച്ചത്.
25 ലക്ഷം രൂപ അദ്ദേഹത്തിന്‍റെയും പരിവാരത്തിന്‍റെയും ഭക്ഷണത്തിന് മാത്രം ചിലവായി. ഒരു ദിവസത്തെ ഭക്ഷണത്തിന് 25 ലക്ഷം രൂപ. ഇതിലും ഭേദം വല്ല ഹോട്ടലിലും എ.സി. റൂമിൽ മുഖ്യൻ കിടന്നാൽ മതിയെന്നാണ് ഇപ്പോൾ കർണ്ണാടകക്കാർ ചിന്തിക്കുന്നത്. 25000 പേര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കി എന്ന് പറയുമ്പോഴും കഴിക്കാന്‍ 15,000 പേരെ ഉണ്ടായിരുന്നുള്ളൂ. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കുമായി അത്താഴം ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ചിലവും ഈ 25 ലക്ഷത്തില്‍ ഉള്‍പ്പെടും.
ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താത്ക്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപ വേറെ ചിലവായത്. സ്‌റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കുമാണ് 50 ലക്ഷം രൂപ ചിലവായത്. എത്ര ലളിതമായ ഭരണം.
