കിങ് ഖാന് പൗലോ കോയ്‌ലോയുടെ പ്രശംസ.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing കിങ് ഖാന് പൗലോ കോയ്‌ലോയുടെ പ്രശംസ.

മുംബൈ: ബോളിവുഡ് താരം കിങ് ഖാനെ അഭിനന്ദിച്ച് വിശ്വ സാഹിത്യകാരന്‍ പൗലോ കോയ്‌ലോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ‘മൈ നെയിം ഈസ് ഖാന്‍’ലെ അഭിനയത്തെയും, സിനിമയെയും പ്രശംസിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഗംഭീരമായ ചിത്രം കാണാന്‍ തനിക്ക് ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലെ അഭിനയത്തിന് ഷാരുഖിനു ഓസ്‌കാര്‍ ലഭിക്കേണ്ടിയിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ് ട്വീറ്റ്. ബ്രസീല്‍ സ്വദേശിയായ പൗലോ കൊയ്‌ലോ ലോക പ്രശസ്തനായ എഴുത്തുകാരനാണ്. ഇദ്ദേഹത്തിന്റെ ട്വീറ്റിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഷാരൂഖ് മറുപടിയും ട്വീറ്റ് ചെയ്തു.

 

0Shares