ഉപ്പള(കാസർകോട്): ധര്‍മ്മത്തടുക്കയിൽ യുവാവ് ഗുഹയിൽ കുടുങ്ങി. ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ നായക്ക് എന്ന രമേഷ് (35) ണ് ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരംഗമാണിത്. മുള്ളന്‍പന്നിയെ പിടികൂടാനായാണ് കയറിയത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവന്നില്ല. ഇതേതുടർന്ന് കൂടെയുണ്ടായിരുന്ന മറ്റു നാലുപേര്‍ ഗുഹക്കുള്ളിലേക്ക് കയറിയെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പുറത്തിറങ്ങി.
തുടർന്ന് നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. ഉപ്പള ഫയര്‍ഫോഴ്‌സിൻ്റെ രണ്ട് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. കാസർക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു ആൾ പൊക്കത്തിൽ ഇടുങ്ങിയ ഗുഹകൾ ധാരാളമായുണ്ട്. മുൻ കാലങ്ങളിൽ കുടിവെള്ളത്തിനും മറ്റുമായാണ് ഇവ നിർമിച്ചത്. ഇത്തരത്തിലുള്ള ഗുഹകളിലൊന്നാണിത്. തുരങ്കം എന്നപേരിലാണ് കാസർക്കോട് ഭാഗങ്ങളിൽ ഇവ അറിയപ്പെടുന്നത്.
കാസർകോട് ധര്‍മ്മത്തടുക്കയിൽ യുവാവ് ഗുഹയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു