കാസർകോട് തളങ്കരയിൽ മോഷണം; വീട്ടിൽനിന്നും പണവും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗും നഷ്ട്ടപെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് തളങ്കരയിൽ മോഷണം; വീട്ടിൽനിന്നും പണവും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗും നഷ്ട്ടപെട്ടു

കാസർകോട്: തളങ്കര ഹന്നമൂലയിലെ വീട്ടിൽ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും രേഖകളുമടങ്ങിയ ബാഗും മോഷണംപോയിട്ടുണ്ട്. ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദറിൻ്റെ വീട്ടിലാണ് സംഭവം. വീടിൻ്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അടുക്കളയിലെ വാതിലും തകര്‍ത്താണ് അകത്തു കടന്നത്.

കുട്ടികള്‍ കിടന്നുറങ്ങുകയായിരുന്ന മുറിയിലാണ് മോഷ്ടാവ് എത്തിയത്. മറയിലെ അലമാരയില്‍ സൂക്ഷിച്ചുവെച്ച പണവും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗും അടിച്ചു മാറ്റി. ഈ സമയം ശബ്ദം കേട്ട് കുട്ടികൾ ഉണർന്നതോടെ മോഷ്ട്ടാവ് രക്ഷപെടുകയായിരുന്നു. അലമാരയിലുണ്ടായിരുന്ന സ്വർണ്ണം മോഷണം പോയിട്ടില്ല. സംഭവത്തിൽ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares