
കാസര്‍കോട്: എയ്ഡ്‌സ് ബാധിതനായ യുവാവിനും ഒപ്പം താമസിക്കുന്ന യുവതിക്കും സ്വന്തം ഗ്രാമത്തിലേക്കും കോളനിയിലേക്കും ഊരുവിലക്ക് ഏർപ്പെടുത്തി ഒരു ഗ്രാമം. കാസർകോട് ജില്ലയിൽ സി. പി. എം ഭരിക്കുന്ന ദേലംപടി പഞ്ചായത്തിലെ കോളനിയിലാണ് ഈ കാലത്തും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടുള്ളത്.

മുപ്പത്തിയാറുകാരനായ യുവാവ് ഇതേ കോളനിയിലെ യുവതിയെവിവാഹം ചെയ്തിരുന്നു. എച്ച്. ഐ. വി പോസറ്റീവ് ആണെന്ന് തെളിഞ്ഞതോടെ നാട്ടുകാര്‍ ഊരു വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് ഇയാള്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസം ആരംഭിച്ചതോടെ വിലക്ക് കര്‍ശനമാക്കുകയായിരുന്നു. ഒപ്പമുള്ള സ്ത്രീക്ക് എച്ച്. ഐ. വി സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ പരിശോധനയ്ക്ക് തയാറാവുന്നില്ലെന്നാണ് സൂചന. ഇവരെ പുനരധിവസിപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. കേരളകര്‍ണാടക അതിര്‍ത്തിയിലെ കാടുകളിലും കടത്തിണ്ണകളിലും ആയാണ് ഇവർ ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്.
