കാസർകോട് – മംഗലാപുരം ദേശീയ പാത: മൊഗ്രാൽ പാലം മുതൽ അണങ്കൂർ വരെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 99.70 ലക്ഷം രൂപ അനുവദിച്ചു കിട്ടി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് – മംഗലാപുരം ദേശീയ പാത: മൊഗ്രാൽ പാലം മുതൽ അണങ്കൂർ വരെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 99.70 ലക്ഷം രൂപ അനുവദിച്ചു കിട്ടി

കാസർകോട് – മംഗലാപുരം ദേശീയ പാതയിൽ മൊഗ്രാൽ പാലം മുതൽ അണങ്കൂർ വരെ ( കിലോമീറ്റർ 43/00 മുതൽ 52/350 ) അറ്റകുറ്റപ്പണി ചെയ്യുന്നതിനു 99.70 ലക്ഷം രൂപ ഇന്നലെ അനുവദിച്ചു കിട്ടിയതായി കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു. 50 കിലോമീറ്ററാണു കാസർകോട്ട് നിന്ന് മംഗലാപുരത്തേക്കുള്ള ദൂരം. മുന്‍പ് തലപ്പാടി മുതൽ മൊഗ്രാൽ പാലം വരെ അറ്റകുറ്റ പ്രവൃത്തിക്കു പണം അനുവദിച്ചപ്പോൾ ഏറ്റവും ശോചനീയാവസ്ഥയിലുള്ള കാസർകോട് അസംബ്ളി നിയോജക മണ്ഡലത്തിൽപ്പെട്ട ഭാഗത്തെ ഒഴിവാക്കിയിരുന്നു. റോഡെന്നോ കുളമെന്നോ തിരിച്ചറിയാൻ പറ്റാത്ത വലിയ കുഴികളാണ് പലയിടങ്ങളിലും രൂപപ്പെട്ടത്. – അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂർ കൊണ്ട് ഓടി എത്താവുന്ന ദൂരമാണ് കാസർകോട് – മംഗലാപുരം പാത. എന്നാല്‍ മൂന്ന് മണിക്കൂറിലും മംഗലാപുരം എത്തുന്നില്ല. ഇതുവഴി പോകുന്ന കാറും ബസ്സും ലോറിയും ആംബുലൻസും ആടിയുലയുന്നു. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ലിങ്കില്‍ ചുവടെ വായിക്കാം:

https://www.facebook.com/photo.php?fbid=2584367858457023&set=a.1794424297451387&type=3&theater

0Shares