
മാവുങ്കാല്‍/കാസർകോട്:കാസർകോട് ജില്ലയിലെ മാവുങ്കാലിൽ ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പ്രദേശത്തെ ചുമട്ടുതൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശ(37)നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷം കത്തി കൊണ്ട് പുറത്ത് വെട്ടുകയായിരുന്നുവെന്നാണ് പരാതി.

ഉമേശനും സമീപവാസികളും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തില്‍ പരിക്കേറ്റ ഉമേശനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
