കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവം; സ്‌റ്റേജിതര മത്സരങ്ങൾക്ക് ഇന്ന് സമാപനം

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവം; സ്‌റ്റേജിതര മത്സരങ്ങൾക്ക് ഇന്ന് സമാപനം

കാസർകോട്: ഇരിയണ്ണി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുവരുന്ന 60-ാമത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്‍റെ സ്‌റ്റേജിതര മത്സരങ്ങൾക്ക് തിങ്കളാഴ്ച സമാപനം. വിവിധ വേദികളിലായി രാവിലെ 9.30 മുതലാണ് മത്സരങ്ങളാരംഭിക്കുന്നത്. സ്റ്റേജ് മത്സരങ്ങൾ 13, 14, 15 തിയതികളായി നടക്കും.

കലോത്സവത്തിന് എത്തിച്ചേരുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും ഭക്ഷണം നൽകും. കലോത്സവവുമായി ബന്ധപ്പെട്ട് ബോവിക്കാനത്ത് നിന്നും ഇരിയണ്ണിയിലേക്ക് നിരവധി ബസ് സർവ്വീസുകളും മിതമായ നിരക്കിൽ ടാക്‌സികളും ഏർപ്പെടുത്തിയിട്ടുണ്ട്.

 

വേദിയിൽ ഇന്ന്

വേദി 13-ൽ രാവിലെ 9.30 മുതൽ ഹൈസ്‌കൂൾ വിഭാഗം സമസ്യപൂരണം നടക്കും. ഇതോടൊപ്പം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സംസ്‌കൃതം കഥാരചന.

11.30-ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സംസ്‌കൃതം കവിതാ രചന.

2.00-ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സംസ്‌കൃതം ഉപന്യാസം. അതോടൊപ്പം യു.പി. വിഭാഗം സമസ്യപൂരണം.

വേദി 14-ൽ 9.30-മുതൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ. വിഭാഗത്തിൽ കന്നട കഥാരചന, 11.30-മുതൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ. വിഭാഗത്തിൽ കന്നട കവിതാ രചന.

2.00-ന് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന് ഉപന്യാസം കന്നഡ മത്സരം നടത്തും. എച്ച്.എസ്. വിഭാഗത്തിൽ തമിഴ് കവിതാരചനയും സംഘടിപ്പിക്കും.

വേദി 15-ൽ രാവിലെ 9.30-മുതൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന് അറബിക് ഉന്യാസം, 11.30-ന് എച്ച്.എസ്, എച്ച്.എസ്.എസ. വിഭാഗത്തിന് അറബിക് കഥാരചന, 2.00-ന് എച്ച്.എസ്.എസ്. വിഭാഗത്തിന് അറബിക് കവിതാരചനയും നടത്തും.

വേദി 16-ൽ രാവിലെ 9.30-ന് യു.പി. വിഭാഗത്തിൽ, തർജ്ജിമ(അറബിക്), പദകേളി, ക്വസ്, എച്ച്.എസ്. വിഭാഗത്തിന് പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കും.

വേദി 17-ൽ രാവിലെ 9.30-മുതൽ എച്ച്.എസ്. വിഭാഗത്തിന് ക്യാപ്ഷൻ രചന(അറബിക്), തർജ്ജിമ(അറബിക്), നിഘണ്ടു നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും നടത്തും.

0Shares