കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി നിയമനവും, സ്ഥാനക്കയറ്റവും നടത്താൻ നീക്കം; ശ്രമം ഉപേക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി നിയമനവും, സ്ഥാനക്കയറ്റവും നടത്താൻ നീക്കം; ശ്രമം ഉപേക്ഷിക്കണമെന്ന്  സഹകരണ ജനാധിപത്യ വേദി

കാസർകോട് : അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലുള്ള കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി നിയമനവും, സ്ഥാനക്കയറ്റവും നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി അനിശ്ചിതമായി തുടരുന്ന അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിപ്പിച്ച് ജനാധിപത്യ സംവിധാനം പുനസ്ഥാപിക്കുന്നതിന് പകരം അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് സി.പി.എം നേതാക്കളുടെ സ്വന്തക്കാരെ നിയമിക്കാനുള്ള ശ്രമത്തെ ചെറുക്കാനും നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.

പ്രാഥമിക സഹകരണ ബാങ്കുകളേയും മറ്റു പ്രാഥമിക സംഘങ്ങളേയും ദുരിതക്കയത്തിലേക്ക് തള്ളിവിട്ട് കേരള ബാങ്ക് രൂപീകരിക്കുവാനുള്ള നടപടികൾക്കെതിരെ നവംബർ 5ന് വഞ്ചനാദിനമായി ആചരിക്കും. ജില്ലാ കമ്മിറ്റി യോഗത്തിൽ കെ. നീലകണ്ഠൻ അധ്യക്ഷം വഹിച്ചു.

എ.ഗോവിന്ദൻ നായർ, എം.അസിനാർ, കരുൺ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാർ, ഗീതാകൃഷ്ണൻ, എം.രാധാകൃഷ്ണൻ നായർ, പാദൂർ ഷാനവാസ് ‘ പ്രവീൺ തോയമ്മൽ, എ.വി ചന്ദ്രൻ, വി. കൃഷ്ണൻ, പവിത്രൻ സി. നായർ, ജിസൺ ജോർജ്ജ്, മാത്യു സെബാസ്റ്റ്യൻ, എം. കുഞ്ഞികൃഷ്ണൻ, ബി.കെ കുട്ടി, പി.ഭാസ്ക്കരൻനായർ, രാധാകൃഷ്ണൻ ചേരിപ്പാടി എന്നിവർ പ്രസംഗിച്ചു.

0Shares