കാസർകോട് ജില്ലാ ലോയേഴ്സ് ഫോറം: അഡ്വ എം.ടി.പി കരീം പ്രസിഡണ്ട്, അഡ്വ പി.എ ഫൈസൽ ജനറൽ സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ ലോയേഴ്സ് ഫോറം: അഡ്വ എം.ടി.പി കരീം പ്രസിഡണ്ട്, അഡ്വ പി.എ ഫൈസൽ ജനറൽ സെക്രട്ടറി

കാസർകോട്: കേരള ലോയേഴ്സ് ഫോറം കാസർകോട് ജില്ലാ പ്രസിഡണ്ടായി അഡ്വ എം.ടി.പി കരീമും ജനറൽ സെക്രട്ടറിയായി അഡ്വ പി.എ ഫൈസലും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ എം.സക്കീർ അഹമ്മദാണ് ട്രഷറർ. അഡ്വ ബി.കെ ഷംസുദ്ദീൻ, അഡ്വ ഷമീറാ ഫൈസൽ (വൈസ് പ്രസിഡണ്ട്), അഡ്വ പി.സ് അബ്ദുൽ ജുനൈദ്, അഡ്വ സ. എച്ച് നുസൈബ് (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ജില്ലാ ജനറൽ ബോഡി യോഗത്തിൽ അഡ്വ എം.ടി.പി കരീം അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ സി.എൻ ഇബ്രാഹീം, അഡ്വ എൻ.എ ഖാലിദ് എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ അഡ്വ കെ.എ ലത്തീഫ് തലശ്ശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സാക്ഷി ക്രോസ് വിസ്താരം എന്ന വിഷയത്തിൽ ഹൈക്കോടതി ജഡ്ജിയെ പങ്കെടുപ്പിച്ച് പoന ക്ലാസ് സംഘടിപ്പിക്കാനും നവാഗത യുവ അഭിഭാഷകരുടെ ക്ഷേമത്തിന്നായി മുൻ എം.പിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ അഡ്വ ഹമീദലി ഷംനാടിന്റെ പേരിൽ എൻഡോവ്മെന്റ് ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. കേരള അഡ്വക്കറ്റ് വെൽഫേർ ട്രസ്റ്റ് ഫണ്ടുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട സാമ്പത്തിക തിരിമറിയും അഴിമതിയും സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

0Shares