ഹജ്ജ്: സാങ്കേതിക ക്ലാസ്സുകള്‍ 28 മുതല്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഹജ്ജ്: സാങ്കേതിക ക്ലാസ്സുകള്‍ 28 മുതല്‍

കാസർകോട്: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക ക്ലാസ്സുകള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി ഫെബ്രുവരി 28, മാര്‍ച്ച് 2 തീയ്യതികളില്‍ നടക്കും. ഈ വര്‍ഷത്ത ഹജ്ജിന് അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റില്‍ 1 മുതല്‍ 1000 വരെ ക്രമ നമ്പറുകളിലുള്‍പ്പെട്ടവരും അതാത് പ്രദേശത്തെ ക്ലാസ്സുകളില്‍ പങ്കെടുക്കണം.

ഫെബ്രുവരി 28 ന് രാവിലെ 9.30 ന് ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് പ്രദേശത്തുള്ള ഹാജിമാരുമാണ് ചെര്‍ക്കളയിലെ ക്ലാസ്സില്‍ പങ്കെടുക്കേണ്ടത്.

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്കുള്ള ഹാജിമാര്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ടൗണ്‍ ഹാളിന് സമീപത്തുള്ള മദ്രസ്സയില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കണം. ക്ലാസ്സിൽ പങ്കെടുക്കുന്നവർ കവര്‍ നമ്പര്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (പിറകില്‍ കവര്‍ നമ്പറും പേരും എഴുതണം), ഹജ്ജ് അപേക്ഷയുടെ കോപ്പി അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ടിൻ്റെ കോപ്പി എന്നിവ കൊണ്ടുപോകേണ്ടതാണ്. കോപ്പിയുടെ പിറകു വശത്ത് ബ്ലഡ് ഗ്രൂപ്പ്, മൊബൈല്‍- ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി: ജില്ലാ ട്രയിനര്‍ അമാനുള്ളാഹ് എന്‍.കെ (9446111188),

ഉപ്പള മേഖല: സി.ഇ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം മുഹമ്മദ് (9895500073),

കുമ്പള മേഖല: സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), പി.എം മുഹമ്മദ് ഹനീഫ് (9400440035),

കാസര്‍കോട് മേഖല: എം.അബ്ദുല്‍ റസാഖ് (9388454747),

ചെര്‍ക്കള മേഖല: സിറാജുദ്ദീന്‍.ടി.കെ (9447361652), ബഷീര്‍ പൊവ്വല്‍ (9847142338),

ഉദുമ മേഖല: സി.ഹമീദ് ഹാജി (9447285759),

ചിത്താരി, കാഞ്ഞങ്ങാട് കിഴക്കന്‍ മേഖലകള്‍: എം.ടി.അഷ്‌റഫ് (9496143420), സത്താര്‍.കെ,.പി (9605035135),

കാഞ്ഞങ്ങാട് മേഖല: ഹമീദ് കുണിയ (9447010444),

പടന്ന, ചെറുവത്തുര്‍, വലിയ പറമ്പ മേഖല: എ.പി.പി കുഞ്ഞമ്മദ് (9400460404), ഇ.കെ അസ്ലം (9961501702),

തൃക്കരിപ്പൂര്‍ മേഖല: എം.ഇബ്രാഹി (9447020830), കെ.മുഹമ്മദ് കുഞ്ഞി ( 9447878406) എന്നിവരുമായും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ മാസ്റ്റര്‍ ട്രൈനര്‍ സൈനുദ്ദീന്‍ എന്‍.പി (9446640644) യുമായും ബന്ധപ്പെടണം.

0Shares