കാസർകോട് ജനറൽ ആശുപത്രിയിൽ ഇനി ഡ്രസ്സ് ബാങ്കും; പുതു വസ്ത്രങ്ങളുമായി മായിപ്പാടി ഫ്രണ്ട്സും

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജനറൽ ആശുപത്രിയിൽ ഇനി ഡ്രസ്സ് ബാങ്കും; പുതു വസ്ത്രങ്ങളുമായി മായിപ്പാടി ഫ്രണ്ട്സും

കാസർകോട് :ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്നതിനായി ഡ്രസ് ബാങ്ക് ആരംഭിച്ചു. കാസർകോട് നഗരസഭ ,ജനറൽ ആശുപത്രിയിലെ സെക്കണ്ടറി പാലിയേറ്റിവ് യൂണിറ്റ്, കേന്ദ്ര സർവ്വകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ” സദയം എന്ന പേരിൽ ഡ്രസ്സ് ബാങ്കിന് രൂപം കൊടുത്തത്.

ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന പല രോഗികളും മാറിയുടുക്കാൻ പോലും വസ്ത്രമില്ലാതെ വിഷമിക്കുകയാണ്. കിടപ്പുരോഹികൾക്കും പാലിയേറ്റീവ് രോഗികൾക്കും അഗതികൾക്കും ഈ പദ്ധതി കൈതാങ്ങായിരിക്കും. കാസർകോട് നഗര സഭയും ജനറൽ ആശുപത്രിയും കൈ കോർത്താണ് സദയം ഡ്രസ്സ് ബാങ്ക് നടപ്പിലാക്കുന്നത്.

സദയം ഡ്രസ്സ് ക്ലബ്ബിലേക്ക് മായിപ്പാടി ഫ്രണ്ട്സ് പുതു വസ്ത്രങ്ങൾ നൽകി, ഹരിപ്രസാദ് മായിപ്പാടി ഡ്രസ്സ് ഡോ : ഷമീമമയ്ക്ക് കൈമാറി. സിസ്റ്റർ ശ്യാമള ,ദിനേഷൻ, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ, നിഷിത, ഫാത്തിമ, ഗൗരി സ്നേഹ സുധ,ഷജി ശേഖർ, ശ്രുതി തുടങ്ങിയവർ സംബന്ധിച്ചു.

0Shares