
കാസർകോട്: ചീമേനിയില്‍ റിട്ടയേര്‍ഡ് അധ്യാപിക പി.വി ജാനകി (65)യെ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ ഭര്‍ത്താവ് കൃഷ്ണൻ മാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.

ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.മുഖം മൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ വീട്ടില്‍ കയറി ഭാര്യയേയും ഭര്‍ത്താവിനേയും ആക്രമിച്ച് കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ മോഷ്ടാക്കൾ വീട്ടിൽ നിന്നും കവർന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
