കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം ദേശീയ പാതയില്‍ കുമ്പളയ്ക്ക് സമീപം മൊഗ്രാൽ കൊപ്പരബസാറിൽ കോഴികടത്തുകയായിരുന്ന വാനും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വനിലുണ്ടായിരുന്ന പരപ്പ പള്ളഞ്ചിമൂലയിലെ ഉജ്വല്‍നാഥ്(19) ചെര്‍ക്കള ബാലനടുക്കയിലെ മസൂദ് (21) എന്നിവരാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് തീപിടിച്ച വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

പുലര്‍ച്ചെ 5.30 നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ബസ്സ് നിയന്ത്രണം വിട്ട് 100 മീറ്റര്‍ അകലെയുള്ള വീടിന്റെ വരാന്തയിലേക്ക് പാഞ്ഞുകയറി. ബസ്സിലുണ്ടായ മുപ്പതോളം യാത്രക്കാരില്‍ ചിലരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
