കാസർകോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് ജൂലൈ 10 ന് മുളിയാറില്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍  ക്യാമ്പ് ജൂലൈ 10 ന് മുളിയാറില്‍

കാസർകോട്: 2017 ഏപ്രില്‍ എട്ടിന് മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സ്ലിപ്പ് ലഭിച്ചിട്ടും ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് മാത്രമായി ജൂലൈ 10 ന് ബോവിക്കാനം ബിഎആര്‍എച്ച്എസ് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമുളള വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ക്കായുളള സ്ലിപ്പുകള്‍ മുളിയാര്‍ ക്യാമ്പിന്‍റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളായ മൂളിയാര്‍, ചെങ്കള, ബേഡടുക്ക, ദേലമ്പാടി, കാറഡുക്ക, മൊഗ്രാല്‍പുത്തൂര്‍, കുറ്റിക്കോല്‍, മധൂര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. സ്ലിപ്പ് ലഭിച്ച രോഗികള്‍ മാത്രം ജൂലൈ 10 ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ രാവിലെ തന്നെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ സ്ലിപ്പ് ഹാജരാക്കി സ്‌പെഷ്യാലിറ്റി പരിശോധനയ്ക്ക് വിധേയരാകണമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ അറിയിച്ചു.

0Shares