കാസർകോട് പുണ്ടൂരില്‍ ഗർഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് പുണ്ടൂരില്‍ ഗർഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പുണ്ടൂര്‍ സാസ്തന്‍കോട് എട്ട് മാസം ഗർഭിണിമായ യുവതിയെ വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുള്‍ റഹ്‌മാന്‍റെ ഭാര്യ ജമീല (33)യാണ് മരിച്ചത്. വൈകിട്ട് നാല്മണിയോടെയായിരുന്നു സംഭവം.

 

ഈ സമയം ജ്യേഷ്‌ഠന്‍റെ ഭാര്യയും രണ്ട് കുട്ടികളും ഒഴികെയുള്ളവര്‍ ബദിയടുക്കയ്ക്ക് സമീപം ബീജന്തടുക്കയിൽ ഒരു ബന്ധുവിന്‍റെ ഗ്രഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. മുറിയിലായിരുന്ന ജമീല  വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ജ്യേഷ്‌ഠന്‍റെ ഭാര്യ നാട്ടുകാരെ വിളിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു ആർ.ഡി.ഓ എത്തിയ ശേഷമേ ഇൻക്വസ്‌റ്റ് നടപടികൾ കൈക്കൊള്ളുകയുള്ളു.

0Shares