കാസര്‍കോട്: ബദിയടുക്ക കാടമനയിലെ അബൂബക്കറിന്റെ ഭാര്യ റംലത്തി(30)നെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ ചിക്കമംഗളൂര്‍ സ്വദേശിനിയാണ് . മരണത്തില്‍ ദുരൂഹതയുള്ളതായി റംലത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. അജ്മല്‍(14), ഹബീബ്(10), അഫ്‌സല്‍(എട്ട്) എന്നിവർ മക്കളാണ്. ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
