കാസർകോട്ടെ പൈവളിഗെയിൽ വ്യാപാരിയെ വെട്ടിക്കൊന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട്ടെ പൈവളിഗെയിൽ വ്യാപാരിയെ വെട്ടിക്കൊന്നു.

കാസർകോട് : മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ചേവാറില്‍ വ്യാപാരി വെട്ടേറ്റ് മരിച്ചു. ചേവാര്‍ മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണനെ(52)യാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരു ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലയ്ക്ക് കാരണം വ്യക്തമല്ല. അക്രമം നടത്തിയ സംഘം കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

0Shares