കാസർകോട്ടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനകീയ പ്രതിഷേധമായിരിക്കും ഈ തെരഞ്ഞടുപ്പ്; രഞ്ജിത്ത് കോടോത്ത്

  • Post category:news
  • Reading time:2 mins read
You are currently viewing കാസർകോട്ടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനകീയ പ്രതിഷേധമായിരിക്കും ഈ തെരഞ്ഞടുപ്പ്; രഞ്ജിത്ത് കോടോത്ത്

ദുബായ്: കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും ശുകൂറിൻ്റെയും കൊലപാതകികൾക്കെതിരായ ജനകീയ പ്രതിഷേധമായിരിക്കും ഈ തെരഞ്ഞടുപ്പെന്ന് രഞ്ജിത്ത് കോടോത്ത് അഭിപ്രായപ്പെട്ടു. ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി “സഹിഷ്ണുതക്കൊരു വോട്ട്” എന്ന ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദുബൈ മഞ്ചേശ്വരം യു.ഡി.എഫ് പ്രവർത്തക സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാർജ ഇൻകാസ് കാസർകോട് ജില്ലാ പ്രസിഡണ്ട് കൂടിയായ രഞ്ജിത്ത്.

സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയവും സംഘ് പരിവാറുകൾ നടത്തി വരുന്ന വർഗ്ഗീയ സംഘർഷങ്ങളും സഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാസർകോട്ടെ സാധാരണ ജനവിഭാഗം ഒരു മാറ്റം അതിയായി ആഗ്രഹിക്കുന്നു. വികസന കാഴ്ചപ്പാടോ ദീർഘവീക്ഷണമോ ഇല്ലാതെ രാജ്യം ഭരിച്ച മോദി സർക്കാരിൻ്റെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ നടപടികളിൽ മനം മടുത്ത ജനങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് ഭരണം നടത്തണം എന്ന ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. പതിനഞ്ച് വർഷം എം.പിയായിരുന്ന സഖാവ് പി.കരുണാകരൻ മണ്ഡലത്തിന് വേണ്ടി ഒരു വികസനവും ചെയ്യാത്തതിലുള്ള ജനരോഷം ഭയന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹത്തെ ഇടത് പക്ഷം മാറ്റി നിർത്തുന്നതെന്ന് യോഗം വിലയിരുത്തി. അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഹസീബ് മൊഗ്രാൽ, അഫ്സൽ മെട്ടമ്മൽ, മഹമൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, ഹനീഫ് കുമ്പള, ഹബീബ് പൈവളികെ, ഹമീദ് സഫർ, അസീസ് ബള്ളൂർ, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, മുനീർ ബേരികെ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, ഇഖ്‌ബാൽ മണിമുണ്ട, സലീം സന, റസാഖ് ബന്ദിയോട്, അഷ്ഫാഖ് കുഞ്ചത്തൂർ, ജബ്ബാർ ബൈദല, അസീസ് സാഗ്, സിദ്ദിഖ് ക്ലാസിക്, ഇബ്രാഹിം ബാജൂരി, മുഹമ്മദ് പാച്ചാണി, അബ്ബാസ് മീഞ്ച, ആസിഫ് യു.എം മൊഗ്രാൽ, ഖാദർ കെദംബാടി, റാസിഖ് മച്ചമ്പാടി, സലിം പൊസോട്ട്, ആഷിഖ് പൈവളികെ, ഹസൻ മണിയമ്പാറ, അലി മുട്ടം, ഷംസു പി.എം ഉറുമി, ഉനൈസ് പെർള, റാഷി പെർള, സിദ്ദിഖ് കുദുകോളി, റസാഖ് ഉക്കിനടുക്ക, കലീം മച്ചമ്പാടി, ഷുഹൈബ് മഞ്ചേശ്വരം, സയ്യിദ് മഞ്ചേശ്വരം, മുനീർ പാണ്ടിയാൽ, മിഹ്‌സാൻ പാണ്ടിയാൽ എന്നിവർ സംസാരിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിം ബേരിക നന്ദിയും പറഞ്ഞു.

0Shares